കാർ ബൈക്കിലിടിച്ച് വയോധികൻ മരിച്ചു,അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു പേർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.


തൃശൂർ: ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂരിൽ കാർ ബൈക്കിലിടിച്ച് വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65)യാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു പേർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന എരമംഗലം സ്വദേശി കാട്ടിലെ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഷെരീഫ് (48), കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടിപ്പാലത്തിങ്കൽ റഫീഖ് (45), ഉപ്പും തറക്കൽ വീട്ടിൽ ഇബ്രാഹിംകുട്ടി (58) എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന ഷെരീഫിന്റെ പരിക്ക് ഗുരുതരമാണ്.

പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷെരീഫിനെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ യാത്രക്കാരായ രണ്ടു പേരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 നാണ് അപകടമുണ്ടായത്. പെരുമ്പിലാവിൽ നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനു പിറകിൽ കാർ ഇടിച്ചാണ് അപകടം. കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപത്തെ ഇടവഴിയിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയ ശേഷം അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Previous Post Next Post