പാമ്പാടി വിമലാംബിക സീനിയർ സെക്കണ്ടറി സ്‌കൂളിൻ്റെയും, പാമ്പാടി എക്‌സൈസ് വിമുക്തി ക്ലബിൻ്റെയും, പോലീസിൻ്റെയും, പാമ്പാടി വ്യാപാരിവ്യവസായി അസോസിയേഷൻ്റെയും സഹകരണത്തോടെ പാമ്പാടിയിൽ ലഹരിവിരുദ്ധ റാലി നടന്നു


പാമ്പാടി വിമലാംബിക സീനിയർ സെക്കണ്ടറി സ്‌കൂളിൻ്റെയും, പാമ്പാടി എക്‌സൈസ് വിമുക്തി ക്ലബിൻ്റെയും, പോലീസിൻ്റെയും, പാമ്പാടി വ്യാപാരിവ്യവസായി അസോസിയേഷൻ്റെയും  സഹകരണത്തോടെ കുട്ടികൾ ടൗൺചുറ്റി ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ  റാലിയും ഫ്‌ളാഷ് മോബും നടത്തി. 

സ്‌കൂളിൽ നിന്ന് പാമ്പാടി എക്‌സ്‌സൈസ് പ്രിവൻടീവ് ഓഫീസർ സുനിൽ എം പി ഫ്ലാഗ് ഓഫ് നടത്തി. 
തുടർന്ന് നടന്ന റാലി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പാമ്പാടി സബ് ഇൻസ്‌പെക്ടർ ലെബി മോൻ  സന്ദേശം നൽകുകയും എക്‌സൈസ് ഓഫീസർ സുനിൽ എം പി  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റെ ഷാജി പി മാത്യു, സെക്രട്ടറി ഷാലു കുര്യൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 
സ്‌കൂൾ മാനേജർ ഫാദർ പ്രദീപ് വാഴത്തറമലയിൽ, പ്രിൻസിപ്പാൾ റൂബി ബെന്നി, വൈസ് പ്രിൻസിപ്പാൾ അഗസ്റ്റിൻ എ ജെ, അധ്യാപകർ, പി ടി എ വനിതാ ഫോറം പ്രസിഡൻ്റ് ബിന്ധ്യ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
أحدث أقدم