ന്യൂഡൽഹി : രാഷ്ട്രീയമായ വിമർശങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴം സമ്മാനിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പ്രധാനമന്ത്രിക്ക് വർഷങ്ങളായി മമത ബാനർജി ഇത്തരത്തിൽ മാമ്പഴം നൽകിയിരുന്നു. ഈ പതിവാണ് ഇക്കുറിയും ആവർത്തിച്ചിരിക്കുന്നത്.
മോദിക്ക് പുറമേ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനും അവർ മാമ്പഴം സമ്മാനിച്ചു.
ഗിഫ്റ്റ് ബോക്സിൽ ബംഗാളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങളാണ് മമത മോദിക്ക് നൽകിയത്. ഹിമസാഗർ, ലാങ്ക്റ, ലക്ഷ്മൺ ഭോഗ് തുടങ്ങിയ ഇനങ്ങളെല്ലാം ഉൾപ്പെടുന്നു.
2019ൽ ദുർഗ പൂജ സമയത്ത് നരേന്ദ്ര മോദിക്ക് മധുര പലഹാരങ്ങളും പൈജാമയും മമത നൽകുകയുണ്ടായി.