ലക്ഷ്യമിട്ടത് സഹോദരനെ, സാമ്പത്തിക തര്‍ക്കം?; ഡല്‍ഹി വെടിവെയ്പില്‍ മുഖ്യ പ്രതി അറസ്റ്റിൽ

 ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെ യ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. 

അക്രമികള്‍ യുവതിക ളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇട പാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെ യ്പില്‍ കലാശിച്ചതെ ന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലര്‍ ച്ചെയാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നീ സഹോദരിക ളാണ് മരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ സഹോദരിമാര്‍ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്.

ഉടന്‍ തന്നെ എസ്‌ജെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മനോജ് സി പറഞ്ഞു.
أحدث أقدم