മൈസൂർ : കന്നഡ നടൻ സൂരജ് കുമാറിന് (ധ്രുവൻ) ഗുരുതര പരിക്ക്. ശനിയാഴ്ച വൈകിട്ട് നാലു മണി യോടെയാണ് അപകട മുണ്ടായത്.
മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കി ൽ പോകുകയായിരുന്ന സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കു ന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുക യായിരുന്നു. പരിക്കു പറ്റിയ ഉടൻ താരത്തെ മൈസൂരുവിലെ മണിപ്പാൽ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
താരത്തിന്റെ വലതു കാൽ മുറിച്ചുമാറ്റിയെ ന്നാണ് റിപ്പോർട്ടുകൾ.
ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാൽമുട്ടി ന് താഴെ വെച്ചാണ് മുറി ച്ചുമാറ്റിയിരിക്കുന്നത്. മൈസൂരു- ഗുണ്ടൽപേട്ട് ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്.
കന്നഡ നിർമാതാവ് എസ് എ ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറി ന്റെ അമ്മയുടെ അനന്തരവനാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.