
ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സമരം പ്രഖ്യാപിച്ചു. ഈ മാസം 11 ന് ആണ് സൂചനാ പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് യു എഫ് ബി യു അറിയിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം ജോലി, പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെൻറീവ് സ്കീം പിൻവലിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമര തിയ്യതി പ്രഖ്യാപിച്ചത്. ബാങ്കിംഗ് മേഖലയിലെ 90 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. പൊതുമേഖലാ, സ്വകാര്യ, വിദേശ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ജീവനക്കാരെയാണ് ഈ സംഘടന പ്രതിനിധീകരിക്കുന്നത്.