കനിമൊഴി വിവാദം; ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ഉപജീവനമാര്‍ഗമായി കാര്‍ സമ്മാനിച്ച്‌ നടൻ കമല്‍ഹാസൻ

 

 കോയമ്പത്തൂർ : ഡിഎംകെ എംപി കനിമൊഴിയോട് കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ യുണ്ടായ വിവാദത്തില്‍ ജോലി രാജിവച്ച കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ഉപജീവനമാര്‍ഗമായി കാര്‍ സമ്മാനിച്ച്‌ നടൻ കമല്‍ഹാസൻ.

സ്വകാര്യ ബസ്സിലെ ഡ്രൈവർ ആയിരുന്നു ഷർമിള. കഴിഞ്ഞയാഴ്ച ഗാന്ധിപുരത്തുനിന്ന് പീളമേടിലേക്ക് യാത്ര ചെയ്യാൻ കനിമൊഴി എം പി ബസില്‍ കയറി യതോടെയാണു സംഭവ ങ്ങളുടെ തുടക്കം.

 ഷര്‍മിള ബസ് ഓടിക്കു ന്നതു കാണാൻ മുൻ നിര സീറ്റിലാണ് കനിമൊഴി ഇരുന്നത്. ഇതിനിടെ കനിമൊഴി ക്കൊപ്പം സെല്‍ഫി എടുത്ത് ഷര്‍മിള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിട്ടു.

യാത്ര തുടരുന്നതിനിടെ കണ്ടക്ടര്‍ കനമൊഴി യോടു ടിക്കറ്റ് ചോദിച്ച തിനെ ഷര്‍മിള എതിര്‍ ത്തു. വാക്കുതര്‍ക്കമാ യപ്പോള്‍ ബസ് ഉടമയെ വിളിച്ചു.

 പബ്ലിസിറ്റിക്കുവേണ്ടി പലരെയും ബസില്‍ വിളിച്ചുകയറ്റരുതെന്നും മറ്റും ഉടമ പറഞ്ഞതോ ടെ കനിമൊഴിയെപ്പോ ലൊരു നേതാവിനെ അപമാനിക്കരുതെന്നും താൻ ജോലി രാജിവ യ്ക്കുകയാണെന്നും ഷര്‍മിള ഉടമയെ അറിയിച്ചു.

തുടർന്നാണ് ഉപജീവനമാർഗമായി കമലഹാസൻ ഷർമിളക്ക് കാർ സമ്മാനിച്ചത്
أحدث أقدم