മദ്യലഹരിയിലായ യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ


പോലീസ് പുറത്തുവിട്ട ചിത്രം 

 ലണ്ടന്‍ : നിശാക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട യുവതി യെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍. പ്രീത് വികാല്‍ (20) എന്ന യുവാവാണ് അറസ്റ്റിലാ യതെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് അറസ്റ്റിലേ ക്ക് നയിച്ച സംഭവം നടന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് തന്റെ ഫ്ലാറ്റില്‍ കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

കാര്‍ഡിഫിലെ ക്ലബ്ബില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂഹൃ ത്തുക്കള്‍ക്കൊപ്പമാണ് പ്രീതും യുവതിയും ക്ലബ്ബില്‍ എത്തിയത്. യുവതി അമിതമായി മദ്യപിച്ചു, രാത്രി വൈകി ക്ലബ്ബിനു പുറത്തെത്തി യപ്പോഴാണ് പ്രീതിനെ യുവതി കാണുന്നത്. ഇരുവരും സംസാരിക്കു കയും യുവതിയെ പ്രീത് തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.- സൗത്ത് വെയ്ല്‍സ് പൊലീസ് അറിയിച്ചു.

യുവതിയെ താങ്ങി പ്പിടിച്ച് പ്രീത് നടന്നുപോ കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യ മങ്ങളില്‍ പ്രചരിച്ചിരു ന്നു. ഇടയ്ക്ക് പ്രീതിന്റെ തോളില്‍ചാരി യുവതി നടക്കുന്നതും ദൃശ്യങ്ങളി ല്‍ കാണാം. മദ്യപിച്ച് അബോധാവ സ്ഥയിലായതോടെ സുഹൃത്തുക്കളുടെ അടുത്തുനിന്നും യുവതി മാറിപ്പോയത് പ്രീത് വികാല്‍ മുതലെടു ക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

ഫ്ലാറ്റിലെത്തി പീഡിപ്പിച്ചശേഷം, യുവതിയുടെ ചിത്രം പകര്‍ത്തി പ്രീത് തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നും പൊലീസ് പറഞ്ഞു. യുവതി നല്‍കിയ പരാ തിയുടെ അടിസ്ഥാന ത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും യുവതിക്ക് അയച്ച ഇനസ്റ്റഗ്രാം സന്ദേങ്ങളും കേ സില്‍ നിര്‍ണായകമായിയി.
أحدث أقدم