കേരളത്തിന്റെ കായിക മേഖലയുടെ വളർച്ചക്ക് ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോയുമായി നടത്തിയ ചർച്ചയിലാണ് വിഷയത്തിൽ ധാരണയിലെത്തിയതെന്ന് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിലൂടെയുള്ള പോസ്റ്റിൽ അറിയിച്ചു. വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിൽ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരും. ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ കായിക മേഖലക്ക് ക്യൂബയുടെ സഹകരണം
ജോവാൻ മധുമല
0
Tags
Top Stories