ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗം; വക്താവിനെ പുറത്താക്കി ഡിഎംകെ

 ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെ അധിക്ഷേപിച്ച് സംസാരിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

 ശിവാജിയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കിയെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ അറിയിച്ചു. 

നേരത്തെ, തമിഴ്‌നാട് ഗവര്‍ണര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശ ത്തില്‍ കൃഷ്ണമൂര്‍ ത്തിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 ഡിഎംകെയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്ക വെയാണ് ഖുശ്ബുവിനെ അധിക്ഷേപിച്ച് കൃഷ്ണമൂര്‍ത്തി പ്രസംഗിച്ചത്.
Previous Post Next Post