ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്





മലപ്പുറം : ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. മലപ്പുറം കല്ലിങ്ങാപറമ്ബ് എംഎസ്‌എംഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടിയ്ക്കാണ് പരുക്കേറ്റത്.

സ്കൂളില്‍ നിന്നും വീട്ടിലേക്ക് തിരികെ പോകുമ്ബോഴായിരുന്നു സംഭവം നടന്നത്. സ്കൂള്‍ ബസിന്റെ പിൻവാതില്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ നിന്നും കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.കുട്ടി വീണതിന് തൊട്ടുപിന്നാലെ കാര്‍ വരുന്നതും വീഡിയോയില്‍ കാണാം.നേരിയ പരിക്കേറ്റ കുട്ടി ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
.....................................................
أحدث أقدم