വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പഴിചാരുന്നതിനിടെയാണ് പുതിയ സംഭവം.
സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പതിനാറുകാരി. ഇതിനിടെ മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.