സിനിമ താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു


തൊടുപുഴ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഏറ്റവും പുതിയ സിനിമയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ സെറ്റിൽ അപകടം. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിത്രീകരണ സമയത്ത് ആണ് സംഭവം നടക്കുന്നത്. താരങ്ങൾ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിനടുത്തുള്ള ഇലക്ട്രിസിറ്റി പോസ്റ്റിൽ ചെന്നിടിക്കുകയായിരുന്നു.

സിനിമയുടെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഇവിടെ നിന്നുമാണ് വളരെ വേദനാജനകമായ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. വാഹനത്തിന് വേഗത വളരെ കുറവായിരുന്നു. ഇതുകൊണ്ട് വലിയ ഒരു ദുരന്തമാണ് ഒഴിവായത്. ആർക്കും സാരമായ പരുക്കുകൾ ഇല്ല എന്നാണ് റിപ്പോർട്ട്. സ്പീഡ് അധികം ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഇല്ലാതാക്കിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
أحدث أقدم