പാമ്പാടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ പയ്യപ്പാടി സ്വദേശിയായ യുവാവിനെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
പയ്യപ്പാടി ചീരംകുളം ഭാഗത്ത് തറേപറമ്പിൽ വീട്ടിൽ സനൽ കുമാർ (30) ആണ് അറസ്റ്റിലായത്. ഇയാൾ ഇന്നലെ രാത്രി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കയ്യിൽ കയറി പിടിക്കുകയായിരുന്നു.
വീട്ടമ്മ എതിർത്ത് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ ചില്ല് ഇടിച്ചു തകർക്കു കയും ചെയ്തു. ഇവരുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ് ഐ ലെബിമോൻ കെ.എസ്, അംഗദൻ പി.ജി, എ.എസ്.ഐ ആന്റണി മൈക്കിൾ, സി.പി.ഓ മാരായ അനൂപ് വി.വി, ബോബി സുധീഷ് എന്നിവർ ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.