ന്യൂഡൽഹി : പൗരൻമാരുടെ സ്വാത ന്ത്ര്യത്തിനും അവകാശ ങ്ങൾക്കും യാതൊരു വിലയും നൽകാതിരുന്ന യഥാർഥ സ്റ്റാലിനെപ്പോലെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രവർത്തന ശൈലിയെന്ന വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
തമിഴ്നാട് ബിജെപി നേതാവ് എസ്.ജി. സൂര്യയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം.
സൂര്യയ്ക്ക് ബിജെപി യും കേന്ദ്രസർക്കാരും എല്ലാവിധ പിന്തുണയും നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും യാതൊരു വിലയും കൽപിക്കാതെ അവരെ ജയിലിലടച്ച വ്യക്തിയാണ് സോവിയ റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ. തന്റെ രീതിയും യഥാർഥ സ്റ്റാലിന്റെ രീതിയും ഒന്നാണെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം അപകടത്തി ലാണെന്ന് ലോകം മുഴുവൻ സഞ്ചരിച്ച് കുറ്റപ്പെടുത്തുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്ന് രാജീവ് ചൂണ്ടിക്കാട്ടി. അദ്ദേഹ ത്തിന്റെ പാർട്ടി അധികാ രത്തിലിരുന്ന 10 വർഷവും ഇതു തന്നെയാണ് സംഭവിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഘടകകക്ഷി തമിഴ്നാട്ടിൽ ചെയ്യുന്നതും അതു തന്നെയാണെന്ന് രാജീവ് വിമർശിച്ചു.