എം.ജി യൂണിവേഴ്സിറ്റിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി.


എംജി യൂണിവേഴ്‌സിറ്റിയിലെ സർട്ടിഫിക്കറ്റ് കച്ചവടം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമലയുടെ നേതൃത്തത്തില്‍ നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയിലെ ക്രമക്കേടുകള്‍ക്കെതിരെ ഉന്നതതല അന്യേഷണം വേണമെന്നും ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. 
 എംജി യൂണിവേഴ്‌സിറ്റിയിലെ സർട്ടിഫിക്കറ്റ് കച്ചവടം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. എസ്എഫ്ഐയ്യുടെ നേതൃത്വത്തിൽ ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകരും നേതാക്കളും വ്യജ ബിരുദങ്ങൾ നേടി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ശിഥിലമാക്കുകയാണെന്നു യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല ആരോപിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് തെക്കേമഠം ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ.സോബിൻലാൽ, ബിജെപി മണ്ഡലം പ്രസിഡന്റ് മമഹേഷ് ഏറ്റുമാനൂര്‍.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അരവിന്ദ് ശങ്കർ. രോഹിൻ ടി എസ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post