കോട്ടയത്ത് കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു.




ഈരാറ്റുപേട്ട- കോട്ടയം ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. സംഭവത്തിൽ ലിജോയുടെ അമ്മാവൻ
മുതുകാട്ടിൽ ജോസിനെ പൊലീസ് പിടികൂടി. കുടുബപ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. ഇരുവരും കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

അടുത്തിടെയാണ് ജോസ് മോഷണക്കേസിൽ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയത്. വെട്ടിപ്പറമ്പിൽ വച്ച് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജോസ്, ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടർന്ന് കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടി. ലിജോയെ ഈരാറ്റുപേട്ടയിലുള്ള
സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post