വിമാനത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; കോട്ടയം സ്വദേശി അറസ്റ്റില്‍


കൊച്ചി: വിമാനത്തില്‍ മദ്യപിച്ച്‌ ബഹളം വച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി ജിസന്‍ ജേക്കബ് ആണ് അറസ്റ്റിലായത്.

ദോഹയില്‍നിന്ന് വന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഭവം. വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയപ്പോള്‍ സീറ്റിലിരിക്കാന്‍ തയാറാകാതെ ഇയാള്‍ ബഹളം വയ്ക്കുകയായിരുന്നു.

ഇതോടെ പൈലറ്റ് പരാതി നല്‍കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
Previous Post Next Post