കേന്ദ്രമന്ത്രിസഭ പുനഃസംഘടന സൂചന… സുരേഷ് ഗോപിക്കും ഇ ശ്രീധരനും സാധ്യത


കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന് സൂചന. നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹം ശക്തമായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉൾപ്പെടെ വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി ബിജെപി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ പാർട്ടിയിലും അഴിച്ചുപണിയുണ്ടാകും.
أحدث أقدم