കോട്ടയത്ത് മതിലിടിഞ്ഞുവീണ്‌ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം



കോട്ടയം ബേക്കർ ജംഗ്ഷന് സമീപം വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ് മരിച്ചത്. കണ്ണട മാറ്റിയെടുക്കാൻ നഗരത്തിലെത്തിയ വീട്ടമ്മയാണ് സ്വകാര്യവ്യക്തിയുടെ മതിലിടിഞ്ഞുവീണ് മരിച്ചത്.

ബേക്കർ ജങ്ഷനിൽ വൈ.ഡബ്ല്യു.സി.എ.ക്ക് എതിർവശത്ത് റോഡരികിലെ മതിലാണ് ഇടിഞ്ഞുവീണത്. വത്സലയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു
أحدث أقدم