കോഴിക്കോട് : ബാലുശ്ശേരി കരുമല വളവില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
മൂന്നാറിൽ നിന്നും വിനോദയാത്രക്കായി എത്തിയ എട്ടംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.