കോട്ടയത്ത് മാതൃഭൂമി ലേഖകനെ C I T U പ്രവർത്തകർ മർദ്ദിച്ചു തിരുവാർപ്പിലെ ബസ്സ് ഉടമയുടെ വാർത്ത പ്രസിദ്ധീകരിച്ചതിൽ രോഷംപൂണ്ടായിരുന്നു മർദ്ദനം



കോട്ടയം: കോട്ടയത്ത് മാതൃഭൂമി ലേഖകനെ  C I T U പ്രവർത്തകർ മർദ്ദിച്ചു  തിരുവാർപ്പിലെ ബസ്സ് ഉടമയുടെ വാർത്ത പ്രസിദ്ധീകരിച്ചതിൽ രോഷംപൂണ്ടായിരുന്നു മർദ്ദനം ഇന്ന് ഉച്ചയോട് കൂടി കോട്ടയം തിരുവാർപ്പിൽ CITU പ്രവർത്തകർ കൊടികുത്തിയ ബസ്സിന് മുമ്പിൽ വച്ചായിരുന്നു ആക്രമണം തിരുവാർപ്പ് ലേഖകൻ എസ് .ഡി  റാമിനാണ് മർദ്ദനം ഏറ്റത്

പത്തോളം പേർ ചേർന്ന് S .D  റാമിനെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു നീ പാർട്ടിക്കെതിരെ വാർത്ത എഴുതുന്നോടാ എന്ന് പറഞ്ഞു കൊണ്ടായിരുന്നു മർദ്ദനം റാമിനെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു മർദ്ദനത്തിൽ ആന്തരീകാവയവങ്ങൾക്ക് പരുക്കേറ്റതായി ആശങ്ക ഉണ്ട് അതേ സമയം 
തിരുവാർപ്പിൽ സ്വകാര്യബസിന് മുന്നിലെ കൊടികുത്തി സമരം സി. ഐ.ടി.യു അവസാനിപ്പിച്ചു. കൊടിതോരണങ്ങൾ അഴിച്ചു മാറ്റിബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാളെ തൊഴിൽ മന്ത്രി ശിവൻ കുട്ടിയുമായ് ചർച്ച നടത്തും ലേബർ കമ്മീഷണറോട് സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട് 
മാധ്യമ പ്രവർത്തകർക്ക് എതിരെ ഉള്ള ഇത്തരം മർദ്ദനമുറക്ക് എതിരായി  മാധ്യമ പ്രവർത്തകർ രംഗത്ത് ഉണ്ട്
أحدث أقدم