✍🏻 ജോവാൻ മധുമല
പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു ,ആലാമ്പള്ളിയിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് പടർന്നു കയറി മനുഷ്യജീവന് ഭീഷണിയായി വളർന്ന കാട് മണിക്കൂറുകൾക്ക് ഉള്ളിൽ പാമ്പാടി K S E B നീക്കം ചെയ്ത് മാതൃക കാട്ടി ഇന്ന് 2 മണിയോട് കൂടി പാമ്പാടിക്കാരൻ ന്യൂസ് പ്രസ്തുത കാട് കയറി കിടക്കുന്ന പോസ്റ്റിൻ്റെ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു ,വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വളരെ മാതൃകാപരമായി പാമ്പാടി K S E B അധികൃതർ സ്ഥലത്തെത്തി കാടും പടർപ്പും വെട്ടി നീക്കുകയായിരുന്നു ,ഇതിനു മുമ്പും നിരവധി ജനകീയ കാര്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസ് വിവിധ വാർത്തകളിലൂടെ അധികാരികൾക്ക് മുമ്പിൽ എത്തിച്ച് പരിഹാരം കണ്ടെത്തിയിട്ടുണ്ട്
അതേ സമയം ഹൈവേയുടെ ഇരുവശവും കാടുകൾ വളർന്ന് കാൽനടക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ഇതിന് ഉടൻ പരിഹാരം ഉണ്ടാകണമെന്നും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു