പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 100 കിലോയോളം കഞ്ചാവ് പിടികൂടി



 പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോയിൽ അധികം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. 

സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. 

വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിരി ക്കുന്നത്.

പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാ യതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കും. 100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവരെക്കൂടി കണ്ടെത്തുകെയെന്ന ലക്ഷ്യത്തോട് കൂടിയാണ് പൊലീസ് അന്വേണം വ്യാപിപ്പിക്കുന്നത്.

 പത്തനംതിട്ട നഗരത്തോട് ചേർന്ന ഒഴിഞ്ഞൊരു പ്രദേശമാണ് മണ്ണാറമല. ഇവിടെയുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസ് അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് ഈ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്.

Previous Post Next Post