നിലമ്പൂർ അമരമ്പലത്ത് ഇന്നലെ പുലർച്ചെ പുഴയിൽ പോയ മുത്തശ്ശിയെയും 12 കാരിയെയും കണ്ടെത്താനായില്ല

മലപ്പുറം: നിലമ്പൂർ അമരമ്പലത്ത് ഇന്നലെ പുലർച്ചെ പുഴയിൽ പോയ മുത്തശ്ശിയെയും 12 കാരിയെയും കണ്ടെത്താനായില്ല. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. ഇന്നത്തെ തിരച്ചിൽ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. നാളെ തിരച്ചിൽ തുടരും.

മലപ്പുറം നിലമ്പൂർ അമരമ്പലത്തു ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് പുഴയിൽ കാണാതായത്. രക്ഷാപ്രവർത്തനത്തിൽ മൂന്ന് പേരെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഒരു സ്ത്രീയെ മൂന്നു കിലോമീറ്റർ അകലെ നിന്നും നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടു പേർക്കായി തെരച്ചിലും തുടരുകയായിരുന്നു. എന്നാൽ തിരച്ചിൽ തുടങ്ങി രണ്ടാം ദിവസവും ഇരുവരേയും കണ്ടെത്താനായിട്ടില്ല.
أحدث أقدم