യു​വാ​വി​ന്‍റെ മേ​ൽ ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പൊലീസ് പിടിയിൽ



കോ​ത​മം​ഗ​ലം: യു​വാ​വി​ന്‍റെ മേ​ൽ ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പൊലീസ് പിടിയിൽ. ചേ​ലാ​ട് ക​രി​ങ്ങ​ഴ എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പം വെ​ട്ടു​പാ​റ​ക്കി​ൽ റെ​ജി​യെ​(51)യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ത​മം​ഗ​ലം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ലാ​ട് മി​നി​പ്പ​ടി​യി​ലു​ള്ള വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ക​ന്നാ​സി​ൽ ക​രു​തി​യ ആ​സി​ഡ് അ​ന​ന്തു എ​ന്ന​യാ​ളു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്തു​വി​ന്‍റെ ത​ല​ക്കും മു​ഖ​ത്തും കൈ​ക്കും പൊ​ള്ള​ലേ​റ്റു. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെന്നാണ് ലഭിക്കുന്ന വിവരം.
ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
أحدث أقدم