ലോട്ടറി ടിക്കറ്റിൻ്റെ നമ്പർ തിരുത്തി തട്ടിപ്പ് ,നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി വില്‍പ്പനക്കാരനില്‍നിന്ന് 20,000 രൂപയാണ് കബളിപ്പിച്ച് വാങ്ങിയത്



ആലപ്പുഴ: ചേര്‍ത്തലയില്‍ സമ്മാനാര്‍ഹമെന്നു ധരിപ്പിച്ച് നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി വില്‍പ്പനക്കാരനില്‍നിന്ന് 20,000 രൂപയാണ് കബളിപ്പിച്ച് വാങ്ങിയത്  നിലവിലുള്ള നമ്പരിനു മുകളില്‍ സമ്മാനാര്‍ഹമായ നമ്പര്‍ പതിച്ചാണു തട്ടിപ്പ് നടത്തിയത്. ചേര്‍ത്തല ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന നഗരസഭ 13-ാം വാര്‍ഡില്‍ തോട്ടുവാഴത്ത് ഹരിദാസാണ് കബളിക്കപ്പെട്ടത്. 

ഇന്നലെ രാവിലെ ബൈക്കിലെത്തിയ ആള്‍ നാല് ലോട്ടറി ടിക്കറ്റുകള്‍ വില്‍പ്പനക്കാരനു നല്‍കി. 5000 രൂപ സമ്മാനം ലഭിച്ച നമ്പരുകളാണ് ഇതിലുണ്ടായിരുന്നത്. അതിനാല്‍ ഹരിദാസ്  20,000 രൂപ വന്നയാളിനു കൊടുത്തു. അതോടെ പണം വാങ്ങി അയാള്‍ കടന്നുകളഞ്ഞു. സമീപത്തെ ഏജന്‍സിയില്‍ ഹരിദാസ് ടിക്കറ്റെത്തിച്ചപ്പോഴാണ് നമ്പരുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്നു കണ്ടെത്തിയത്. ഹരിദാസ് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.
Previous Post Next Post