ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ കഴിയുന്നത്. ജൂൺ മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ പറയുന്നു.
ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല