കൊച്ചി : ഇന്നലെ വൈകീട്ട് അസ്ഫാക്ക് ചാന്ദ്‌നിയുമായി ആലുവ മാര്‍ക്കറ്റില്‍ എത്തിയിരുന്നതായി ദൃക്‌സാക്ഷി താജുദീന്‍. സംശയം തോന്നി ചോദിച്ചപ്പോള്‍ സ്വന്തം മകളാണെന്ന് പറഞ്ഞു. അസ്ഫാഖിന്റെ ഫോട്ടോ ടിവിയില്‍ കണ്ടപ്പോള്‍ രാവിലെ എട്ടരക്ക് വിളിച്ച് വിവരം പൊലീസിനെ അറിയി ക്കുകയായിരുന്നെന്ന് ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ താജുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'വൈകീട്ട് മൂന്നേ കാലോടുകൂടി കുട്ടിക്കൊപ്പം അസ്ഫാക് മാര്‍ക്കറ്റിലേക്ക് മദ്യപിക്കാനെന്ന നിലയില്‍ എത്തിയത്. സംശയം തോന്നി കുട്ടി ഏതാണെന്ന് ഞാന്‍ ചോദിച്ചു. മകളാണെ ന്നായിരുന്നു അയാളുടെ മറുപടി. കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ മദ്യപിക്കാനാണെന്ന് പറഞ്ഞു.
കുട്ടിയുമായി മാര്‍ക്കറ്റി നുള്ളിലേക്ക് പോയപ്പോ ള്‍ പിന്നാലെ മൂന്നുപേര്‍ കൂടി അവന്റെ പിന്നാലെ പോയി. ഇന്ന് രാവിലെ അയാളുടെ ഫോട്ടോ കണ്ടതോട് കൂടി ഇന്നലെ ഇയാളെ മാര്‍ക്കറ്റില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയുമായി പ്രതി ഇവിടെ വന്നതായി പൊലീസ് കണ്ടെത്തി.
പൊലീസും ഞങ്ങളും മാര്‍ക്കറ്റില്‍ എല്ലായിട ത്തും പരിശോധിച്ചു. എന്നാല്‍ കുട്ടിയെ കണ്ടെത്തിയില്ല. പൊലീസ് സിസിടിവി വിശദമായി പരിശോധി ച്ചപ്പോള്‍ ഇവര്‍ തിരിച്ചു പോയത് കാണാന്‍ കഴിഞ്ഞില്ല. പിന്നെയും പൊലീസ് എത്തി പരിശോധന നടത്തി യപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തി യത്' - താജുദിന്‍ പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തി ല്‍നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സു കാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്.
ആലുവ മാര്‍ക്കറ്റിനു സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തി യത്. 21 മണിക്കൂറിലേ റെ നീണ്ട തിരച്ചിലിനൊ ടുവിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി യത്.
മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസി ക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ചുവയസുകാരിയായ മകള്‍ ചാന്ദ്‌നിയെ
ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസി ക്കാനായെത്തിയ അസം സ്വദേശിയായ അസഫാക് ആലം ആണ് കുട്ടിയുമായി കടന്നത്.