നക്ഷത്രഫലം 2023 ജൂലൈ 02 മുതൽ 08 വരെ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ വി. സജീവ് ശാസ്‌താരം എഴുതുന്ന വാരഫലം



കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ജ്യോതിഷപംക്തി പതിറ്റാണ്ടുകളായി കൈകാര്യം ചെയ്യുന്ന ജോതിഷ പണ്ഡിതനാണ് വി.സജീവ് ശാസ്താരം ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ഫോൺ 
96563 77700

വി സജീവ് ശാസ്താരം 


🟡അശ്വതി: ധനപരമായി അനുകൂലം,,സുഹൃത്തുക്കളുമായി ഒത്തുചേരൽ , തൊഴിൽപരമായ  നേട്ടം, വിവാഹ ആലോചകളിൽ   തീരുമാനം , ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.  

🟣ഭരണി: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന ,  രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം. പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും., ദേഹസുഖം കുറഞ്ഞിരിക്കും.

 🟡കാർത്തിക: കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം , ഭൂമി വിൽപ്പന തീരുമാനമാകും ,  മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന്  പണം മുടക്കും.

🟢രോഹിണി: സ്വയം തൊഴിലിൽ ധന നഷ്ടം , ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ   വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും.  സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . 

🟠മകയിരം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം  , വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും, സന്താനങ്ങൾക്ക് അരിഷ്ടത. 
🟣തിരുവാതിര: വാഹന കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക , വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും , പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും 

🟡പുണർതം: സാമ്പത്തിക വിഷം നേരിടും , സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം . വ്യവഹാരങ്ങളിൽ   തിരിച്ചടികൾ,  യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം.
 
🔵പൂയം: :ചികിത്സകളിൽകഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല ,  ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ. ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, സുഹൃദ് സഹായം വർദ്ധിക്കും

🟢ആയില്യം: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ  ചെറിയ നേട്ടം , ബിസിനസ്സ്  പുഷ്ടിപ്പെടും . തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

🟠മകം:  ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും.  . വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.
🟣പൂരം:  പണമിടപാടുകളിൽ നേട്ടം , ബന്ധു ഗുണമനുഭവിക്കും , യാത്രകൾ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം ,സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

🟡ഉത്രം: പഠനത്തിലും ജോലിയിലും   അലസത , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , സഞ്ചാരക്ലേശം മൂലം ക്ഷീണം , കടബാദ്ധ്യതയിൽ നിന്ന് മോചനം, . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച

🔵അത്തം: ഭക്ഷണ  സുഖമുണ്ടാവും , സുഹൃത്തുക്കൾ വഴി നേട്ടം , ധനപരമായ പുരോഗതി , അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക , തൊഴിൽപരമായി ദിനം അനുകൂലം.,തൊഴിലിൽ അനുകൂലമായ സാഹചര്യം.. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

🟢ചിത്തിര: സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക , കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും,   ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.

🟠ചോതി: അവിചാരിത യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർദ്ധിക്കും,  സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

🟣വിശാഖം: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

🟡അനിഴം: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും   പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും 

🔵തൃക്കേട്ട: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി  അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം, വിശ്രമം കുറയും .

🟢മൂലം:  ഭൂമിയിൽ നിന്നുള്ള ധനലാഭം ,  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും,സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ  വർദ്ധിക്കും.

🟠പൂരാടം: പ്രധാനപ്പെട്ട  ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും,വിവാഹആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

🟣ഉത്രാടം: പുതിയ ഭക്ഷണ വസ്തുക്കൾ രുചിക്കുവാൻ അവസരം , അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക ,  സാമ്പത്തിക വിഷമതകൾ മറികടക്കും, വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. 
🟡തിരുവോണം: യാത്രകളിൽ സന്തോഷം ലഭിക്കും കുടുംബ സുഖ വർദ്ധന , പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, ഭക്ഷണസുഖം ലഭിക്കും ,പുതിയ വസ്ത്ര-ആഭരണ  ലാഭം. ധനപരമായ ചെലവുകൾ വർദ്ധിക്കും , പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന്  അകാരണമായ എതിർപ്പുണ്ടാകും.  

🔵അവിട്ടം : സന്താനങ്ങൾക്കായി പണച്ചെലവ് , ഇരു ചക്ര വാഹനം മൂലം ധനനഷ്ടം  , നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ദേഹസുഖം കുറയും,സന്താനങ്ങൾക്കായി പണച്ചെലവ്,ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ 

🟢ചതയം : സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകൾ,  പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും , സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

🟠പൂരുരുട്ടാതി : ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ.  അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

🟣ഉത്രട്ടാതി : ബന്ധു ജന സമാഗമം ഉണ്ടാകും ,  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും  അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത . ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് പിഴ അടയ്ക്കേണ്ടി വരും 

🟡രേവതി : വ്യവഹാര വിജയം , യാത്രകൾ വേണ്ടിവരും, സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

Previous Post Next Post