'
ന്യൂഡല്‍ഹി : ബി.ജെ.പിയെ നേരിടാ നായി രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ യായ ‘ഇന്ത്യ’ യുടെ അടുത്ത യോഗം ഓഗസ്റ്റ് 25നും 26നും മുംബൈയിൽ നടക്കും.
ഈ മാസമാദ്യം ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തില്‍ അടുത്ത യോഗം മുംബൈയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തീയതി നിശ്ച യിച്ചിരുന്നില്ല. ഇപ്പോഴാ ണ് തീയതിയുടെ കാര്യത്തില്‍ തീരുമാന മായത്. മുംബൈ സമ്മേളനത്തില്‍വച്ച് തെരഞ്ഞെടുക്കുന്ന 11 അംഗസമിതിയാവും ‘ഇന്ത്യ’യുടെ തുടര്‍നീക്കങ്ങള്‍ നടത്തുക.
11 അംഗ കോര്‍ഡി നേഷന്‍ കമ്മിറ്റിക്ക് പുറമെ മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള ജോയിന്റ് സെക്രട്ടറിയേ റ്റും രൂപീകരിക്കും.
ഡല്‍ഹിക്ക് പുറത്ത് സെക്രട്ടറിയേറ്റും രൂപീകരിക്കും. ‘ഇന്ത്യ’ കമ്മിറ്റി എന്നാകും ഇതിന്റെ പേര്. കൂടാതെ പ്രചാരണ കമ്മിറ്റി, മീഡിയ കമ്മിറ്റി എന്നി ങ്ങനെ ഉപസമിതികളും രൂപീകരിക്കും.
സീറ്റ് ഷെയറിങ് ഉള്‍പ്പെടെയുള്ള കാര്യ ങ്ങളും മുംബൈ യോഗ ത്തില്‍ ചര്‍ച്ചയാകും.
മുംബൈ സമ്മേളനത്തില്‍ 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ തെരഞ്ഞെ ടുക്കുമെന്നും അംഗങ്ങ ളും കണ്‍വീനറും ആരാണെന്നത് കൂട്ടായ തീരുമാനത്തിലൂടെ കൈക്കൊള്ളുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
സാമൂഹിക, സാമ്പത്തി ക വിഷയങ്ങളിലുള്‍ പ്പെടെ വിരുദ്ധചേരിക ളിലുള്ള കക്ഷികളുള്‍ പ്പെട്ട ‘ഇന്ത്യ’ക്കായി പൊതുമിനിമം പരിപാടി ക്ക് രൂപം നല്‍കുകയാ ണ് മുംബൈ സമ്മേളന ത്തിലെ മറ്റൊരു പ്രധാന അജണ്ട.
കഴിഞ്ഞ ബംഗളൂരു സമ്മേളനത്തിലാണ് മുന്നണിക്ക് ‘ഇന്ത്യ’ എന്ന് പേരിട്ടത്. ഇതിനെതിരെ
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിരവധി പരാതികൾ എത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും മുംബൈ സമ്മേളന ത്തില്‍ ചര്‍ച്ചയാകും.