നിയമസഭാ സമ്മേളനം 7 മുതൽ 24 വരെ





തിരുവനന്തപുരം :
നിയമസഭാ സമ്മേളനം 7 മുതൽ 24 വരെ
15-ാം നിയമ സഭയുടെ 9-ാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും. 

സർക്കാർ ഇറക്കിയ ഓർഡിനൻസുകൾക്കു പകരമായി ബില്ലുകൾ പാസാക്കും.

അന്തരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ചു 7നു സഭ പിരിയും. 

8, 9, 10, 11തിയതികളിൽ നിയമനിർമാണം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ മന്ത്രിമാർ ക്കു ജില്ലകളിൽ പോകേണ്ടതിനാൽ 14നു സഭ ചേരില്ല. 

15ന് അവധി. 

16, 17, 18 തിയതികളിൽ നിയമനിർമാണം. 

21ന് ബജറ്റിൻ മേലുള്ള ഉപധനാഭ്യർഥന ചർച്ച, 22, 23, 24 തിയതികളിൽ നിയമ നിർമാണമാണെന്നും സമ്മേളന കലണ്ടറിൽ പറയുന്നു.


Previous Post Next Post