കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം,,രാത്രി 9 മണിയോടെ കുട്ടിക്കാനത്തിന് സമീപമാണ് അപകടമുണ്ടായത്


കുട്ടിക്കാനം  : കട്ടപ്പന പോലീസ് സ്റ്റേഷനിലെ  KL 01 BW 5653  നമ്പർ പോലീസ് ജീപ്പ് ഇന്ന്  രാത്രി 9 മണിയോടെ കുട്ടിക്കാനത്തിന് സമീപം  റോഡിൽ വട്ടം  മറിഞ്ഞ് അപകടമുണ്ടായി. കട്ടപ്പന പോലീസിന്റെ പിടിയിൽആയ മോഷണ കേസിലെ   പ്രതിയെ ജയിലിൽ എത്തിച്ച്‌ വരുന്ന വഴി ആണ് അപകടം ഉണ്ടായത്.

കട്ടപ്പന  പോലീസ്  ScPO  പ്രവീഷ്, CPO സുമേഷ്, CPO ഷൈജു എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.  അപകടത്തിൽ പരിക്കേറ്റ ഇവരെ   പീരുമേട് താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.
أحدث أقدم