കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി



 പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ അയോഗ്യയാക്കി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഇതോടെ ബ്ലോക്ക് പഞ്ചായത്തിൽ കക്ഷി നില ഇരുവശത്തും ആറായി. എൽഡിഎഫിനും യുഡിഎഫിനും തുല്യസീറ്റായ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ നറുക്കിട്ട് കണ്ടെത്തേണ്ട സാഹചര്യമായി.
Previous Post Next Post