ഗുരുവായൂർ : കണ്ണന് നിത്യവും കണി കണ്ട് നേദിക്കാൻ തങ്ക ഉരുളി. നിത്യവും അഭിഷേകത്തിനു ശേഷം നെൽമലർ നിവേദ്യം സമർപ്പിക്കു ന്നതിനായി ഒരു ഭക്തൻ 150 തിലധികം ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ഉരുളി തിരുനടയിൽ സമർപ്പിച്ചു.
പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു ഭക്തനാണ് ഇത് സമർ പ്പിച്ചത് . ജനുവരി 27,28,29 തീയതികളിൽ നടന്ന ദേവപ്രശ്നത്തി ൽ ചെറുതെങ്കിലും ഒരു സ്വർണ്ണപ്പാത്രത്തിൽ നിവേദ്യം കഴിക്കണമെ ന്ന് ഭഗവാന് താൽപര്യമു ള്ളതായി പറഞ്ഞിരുന്നു. അതിന്റെ നിർവ്വഹണം കൂടിയായി ഈ സമർപ്പണത്തെ കാണാം.
ഇതേ ഭക്തന്റെ ജാമാതാവ് മൂന്ന് വെള്ളി ഉരുളികളും പ്രത്യേകമാ യി ഇതോടൊപ്പം സമർപ്പിച്ചു. മൂന്ന് വെള്ളിഉരുളിക്കും കൂടി 508 ഗ്രാം തൂക്കമാണു ള്ളത്. ഇവ ഓരോന്നും മുളയറ ഭഗവതിക്കും അവിടത്തെ ശിവനും ഗുരുവായൂർ നടയിലും നിവേദ്യത്തിനായി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് അടുത്ത ദിവസം മുതൽ ഉപയോഗിക്കുക.
ദേവപ്രശ്ന വിധി പ്രകാരം ഗുരുവായൂർ നടയിൽ നിവേദിക്കുന്ന തിന് വെള്ളി ഉരുളിയെങ്കിലും വേണമായിരുന്നു.
ഇവ സമർപ്പിച്ചവർക്ക് നന്മകൾ ഉണ്ടാവട്ടെ ഒപ്പം ഭക്തരായ നമുക്ക് അഭിമാനിക്കാം സന്തോഷിക്കാം.