ബെംഗളുരു : ബിസിനസ് വൈരാഗ്യത്തിൽ ടെക് കമ്പനിയുടെ സിഇഒയെയും , എംഡിയേയും മുൻ ജീവനക്കാരൻ വാൾ കൊണ്ട് വെട്ടിക്കൊല പ്പെടുത്തീ.
ബെംഗളൂരുവിലെ അമൃതഹള്ളി മേഖലയിൽ സ്ഥിതി ചെയ്യുന്ന എയ്റോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യ (50)യും സിഇഒ കോട്ടയം കുഴിമറ്റം രുഗ്മിണി വിലാസത്തിൽ ആർ. വിനു കുമാറുമാണ് (47) കൊല്ലപ്പെട്ടത്.
മുൻ ജീവനക്കാരനും, മറ്റൊരു കമ്പനി ഉടമയുമായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു.
പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു.
ആക്രമണത്തിന് മുമ്പ് ഏകദേശം 30 മിനിറ്റോളം ഇയാള്‍ ഇരുവരുമായി ക്യാബിനിലിരുന്ന് സംസാരിച്ചിരുന്നു.
ഒരു വർഷം മുൻപാണ് എയ്റോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.