ഭർതൃ മാതാവിനെ മരുമകൾ വെട്ടിക്കൊന്നു ; വിവരം സഹോദരന്റെ വീട്ടിൽ ചെന്ന് പറഞ്ഞു, യുവതി പൊലീസ് കസ്റ്റഡിയിൽ




 മൂവാറ്റുപുഴ : മനസ്സാക്ഷിയെ നടുക്കി മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണഅ സംഭവം. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്.

 സംഭവത്തിൽ മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. 
ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം.

ഭർതൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. 

 അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന യാളാണ് പ്രതിയായ പങ്കജം എന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടൽ ഉണ്ടായിട്ടു ണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
Previous Post Next Post