കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണ ങ്ങളുമായി ഐജി.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഭരണഘട നാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്ന തായിട്ടാണ് പൊലീസ് ഐജി ജി ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
മോന്‍സന്‍ മാവുങ്കല്‍ നടത്തിയ വ്യാജപുരാ വസ്തു തട്ടിപ്പുകേസില്‍ തന്നെ മൂന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി യിലാണ് ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ 'അധികാരകേന്ദ്രം' സാമ്പത്തിക ഇടപാ ടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തു തീര്‍പ്പിനു നേതൃത്വം നല്‍കുകയും ചെയ്യു ന്നു.
ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കങ്ങള്‍ പോലും തീര്‍പ്പാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ ത്തനങ്ങള്‍ക്ക് എറണാ കുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിര്‍ദേശം നല്‍കുന്ന തായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയാ യവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തന്റെ പേരില്ലായിരു ന്നുവെന്ന് ഐജി ലക്ഷ്മണ്‍ ഹര്‍ജിയില്‍ പറയുന്നു.
2021 സെപ്റ്റംബര്‍ 23ലെ എഫ്‌ഐആറി ലും പേരില്ല. വകുപ്പുതല അന്വേഷണത്തിലും തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേ ട്ടിന് നല്‍കിയ റിപ്പോര്‍ട്ടി ല്‍ തന്നെ കേസില്‍ മൂന്നാം പ്രതിയാക്കി യെന്ന് ലക്ഷ്മണ പറയുന്നു.
പൊലീസ് ട്രെയിനി ങ്ങിന്റെ ചുമതലയുള്ള ഐജിയാണ് ലക്ഷ്മണ്‍. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവന്‍, സര്‍ക്കാരിന്റെ നിലപാടു തേടി 17ന് പരിഗണിക്കാ നായി മാറ്റി.