കണക്കുമായി ഡിവൈഎഫ്ഐക്കാർ ഷോ കാണിക്കുന്നു, അവരെ ഞെട്ടിക്കാൻ കണക്ക് പുറത്ത് വിടൂ'; യൂത്ത് കോൺഗ്രസിന് അധ്യക്ഷന് ട്രോൾ








വയനാട് ടൗൺഷിപ്പിൽ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി ഡിവൈഎഫ്ഐ കൈമാറിയ 20 കോടി രൂപയുടെ കണക്കുകൾ പുറത്ത് വിട്ടതോടെ ട്രോളേറ്റ് വാങ്ങി യൂത്ത് കോൺഗ്രസ്.

 ഡിവൈഎഫ്ഐ നൽകിയ പണത്തിന്‍റെ കണക്ക് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ വിമർശനങ്ങൾക്ക് മറുപടിയിയായി പണം കൈമാറിയ റെസീപ്റ്റുകളടക്കം വി കെ സനോജ് പുറത്തുവിട്ടിരുന്നു. ഡിവൈഎഫ്ഐ കണക്ക് കനഗോലു ടീമിനെ ബോധിപ്പിക്കാനല്ലെന്നും നിങ്ങൾ പെരും സതീശൻ (നുണ) വിതറി തെറ്റിധരിപ്പിക്കാൻ ലക്ഷ്യമിടുന്ന സാധാരണക്കാർക്ക് വേണ്ടി മാത്രമാണെന്നും സനോജ് ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജെനീഷിന്‍റെ ഫേസ്ബുക്ക് പേജിൽ കമന്‍റുകൾ നിറയുകയാണ്. വീട് എന്തായി, കണക്ക് പുറത്ത് വിടുമോ എന്നീ ചോദ്യങ്ങളാണ് കമന്‍റുകൾ നിറയെ.


أحدث أقدم