മഫ്തിയിൽ എത്തിയ പൊലീസുകാരൻ മർദ്ദിച്ചതായി പരാതി

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ മഫ്തിയിൽ എത്തിയ പൊലീസുകാരൻ മർദിച്ചതായി പരാതി. കോഞ്ചേരി മെഹബൂബ് കോളനിയിലെ അലിയാർക്കാണ് മർദനമേറ്റതായി നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട് ഫയലിൽ ഒപ്പിടീപ്പിക്കാനെന്ന് പറഞ്ഞാണ് പൊലീസ് എത്തിയത് എന്ന് ഭാര്യ സലീന പറഞ്ഞു.

അലിയാരെ അകാരണമായി മർദിച്ചെന്ന് ആരോപിച്ച് നാട്ടുകാർ മുളവുകാട് പൊലീസ് സ്റ്റേഷനിലെ വാഹനം തടഞ്ഞുവെച്ചു. കൂടുതൽ പൊലീസ് എത്തിയാണ് വാഹനം മോചിപ്പിച്ചത്. എന്നാൽ 15 വർഷമായി മോഷണ കേസിൽ ഒളിവിലുളള പ്രതിയായ അലിയാരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട് കടന്നു കളഞ്ഞെന്നും ഉദ്യോഗസ്ഥൻ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വാദം.
Previous Post Next Post