വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് ശ്രമിച്ചു; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി


പട്‌ന: തനിച്ചായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 20കാരിയുടെ പ്രതിരോധം. ഭർത്താവില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കടന്ന യുവാവ് ഉറങ്ങി കിടന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. മേൽക്കൂര വഴി വീടിനകത്തു കടന്ന 27കാരനായ യുവാവ് യുവതിയുടെ മുറിയിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.

യുവതി പ്രതിരോധിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. തുടർന്ന് സമീപത്ത് സൂക്ഷിച്ചിരുന്ന ഷേവിംഗ് ബ്ലേഡ് എടുത്ത് ജനനേന്ദ്രിയത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ചോരവാർന്ന പ്രതി ഓടി രക്ഷപ്പെട്ടു.

ഗ്രാമവാസികൾ പൊലീസിൽ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സ്വയം പ്രതിരോധത്തിനായി യുവതിയുടെ ശ്രമത്തിനിടെ പുരുഷന്റെ ജനനേന്ദ്രിയം ഭാഗികമായി മുറിഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് അയച്ചെന്നും ബങ്ക ടൗൺ എസ്എച്ച്ഒ ശംഭു യാദവ് പറഞ്ഞു. ഭർത്താവ് വീട്ടിലില്ലാത്ത സമയം നോക്കിയാണ് പ്രതി വീട്ടിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടുത്തിടെ അസമിൽ ബലാത്സംഗത്തിന് ശ്രമിച്ച മന്ത്രവാദിയായ യുവാവിന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചിരുന്നു. ഉസ്മാൻ അലിയെന്നാളാണ് രോഗശാന്തി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചത്. അസമിലെ മോറിഗാവോൺ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. 
Previous Post Next Post