തൃശൂരിൽ ഇന്ന് നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്



 തൃശൂർ: തൃശൂര്‍ ജില്ലയില്‍ ഇന്ന് നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. അത്യാഹിത വിഭാഗ ത്തിലും പണിമുടക്കു മെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ അറിയിച്ചു. 

നഴ്‌സുമാരെ മര്‍ദിച്ച ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക്. നഴ്സുമാർ സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും. 

ഇന്നലെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമാ യ സംഭവമുണ്ടായത്. ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്.

 ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. 

ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ച തോടെ നഴ്‌സുമാര്‍ പ്രതിരോധിച്ചു. തുടര്‍ന്നാണ് കൈയ്യാങ്കളി യുണ്ടായത്.

Previous Post Next Post