പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു


കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കുപറ്റി. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
أحدث أقدم