കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ ആഗ്രഹം. അപ്പ കഴിഞ്ഞാൽ ചാണ്ടിയാണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.
ആദ്യമായിട്ടാണ് അച്ചു ഉമ്മന്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നത്. 'അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്ന സമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻ ചാണ്ടി. എന്നാൽ, അപ്പയുടെ യാത്രയയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻ ചാണ്ടിയോടുള്ളതെന്ന് മനസ്സിലാക്കാൻ പറ്റിയത്. പാതിരായ്ക്കും വെളുപ്പിനും കൈക്കുഞ്ഞുങ്ങളുമായും രോഗികളായവരും വാർദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നില്‍ക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്' - അച്ചു ഉമ്മൻ പറഞ്ഞു.