തൃപ്പൂണിത്തുറ (എറണാകുളം): മരം വെട്ടുന്നതിനിടെ മരം വീടിന്റെ ഭിത്തിയിലേക്കുമറിഞ്ഞ് മരംവെട്ടു തൊഴിലാളി മരിച്ചു.
ഉദയംപേരൂർ ആമേട ക്ഷേത്രത്തിനു സമീപം പുല്യാട്ട് വീട്ടിൽ രവീന്ദ്രനാഥിന്റെയും പരേതയായ വാസന്തിയുടെയും മകൻ പി.ആർ. രതീഷാണ് (38) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ എസ്.എൻ ജംഗ്ഷനു സമീപമുള്ള വീട്ടിലെ മരം വെട്ടുന്നതിനിടെയായിരുന്നു അപകടം. താഴെവീണ രതീഷ് മരത്തിന്റെയും ഭിത്തിയുടെയും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന എത്തിയതാണ് പുറത്തെടുത്തത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
എറണാകുളം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളിയാണ്.
ഭാര്യ: ശരണ്യ. സഹോദരൻ: അനീഷ്.