കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടിച്ചു. ജാബിർ അൽ അലി മേഖലയിൽ കാറിന് തീപിടിച്ചതാണ് ആദ്യ സംഭവം. പെട്രോൾ പമ്പിനുള്ളിലെ വാഹനത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ബൈറാഖ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം ഉടൻ സ്ഥലത്തെത്തി. കാര്യമായ പരിക്കുകളൊന്നുമില്ലാതെ ഉടൻ തീ അണച്ചു. സുലൈബിയ കാർഷിക മേഖലയിലെ ഗോഡൗണിലും ചൊവ്വാഴ്ച തീപിടിത്തം ഉണ്ടായി. പച്ചക്കറി പെട്ടികൾ സൂക്ഷിച്ച കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിച്ചു