നേരില്‍ക്കണ്ട് സംസാരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നദിയുടെ തീരത്ത് താമസിക്കുന്ന, ഹൈ റിസ്‌ക് വിഭാഗത്തിലുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സൗമ്യ പറയുന്നത്.ഹിമാചലിലെ കോട്ട്ഖായില്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായ സമയത്ത് ഹിമാചല്‍ പൊലീസ് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അന്ന് ഡബ്ല്യു നേഗിയെ സ്ഥലം മാറ്റിക്കൊണ്ടാണ് സൗമ്യയെ എസ്പിയായി നിയമിക്കുന്നത്. ഷിംലയില്‍ നിയമിതയാകുന്ന ആദ്യ വനിതാ ഐപിഎസ് ഓഫിസറാണ് സൗമ്യ. പിന്നീടങ്ങോട്ട് ക്രിമിനലുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പേരില്‍ ഹിമാചലില്‍ സൗമ്യയ്ക്ക് വലിയ ആരാധകരേയും സൃഷ്ടിക്കാന്‍ കഴിഞ്ഞു.
ഹിമാചൽ പ്രളയ രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് മലയാളി പെൺക്കുട്ടി
ജോവാൻ മധുമല
0
Tags
Top Stories