മദ്യലഹരിയില്‍ കമിതാക്കൾ നടുറോഡിൽ, പരാതിയുമായി നാട്ടുകാർ, പിങ്ക് പൊലീസെത്തി മാറ്റി

പൊതുസ്ഥലത്ത് മദ്യലഹരില്‍ എത്തിയ കമിതാക്കളെ പൊലീസെത്തി മുറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് മൂന്നാര്‍ ടൗണിലെത്തിയ കമിതാക്കള്‍ മദ്യലഹരിയില്‍ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരും മൂന്നാറില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. രാവിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇരുവരും ടൗണിലെത്തി.

ഇരുവരുടെയും പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പ്രദേശവാസികള്‍ സംഭവം മൂന്നാര്‍ പിങ്ക് പൊലീസിനെ അറിയിച്ചു. മലയാളി സുഹൃത്തക്കളായ ഇരുവരും പ്രദേശവാസികള്‍ക്ക് ബുന്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറാൻ തുടങ്ങുകയും മൂന്നാര്‍ ബസ് സ്റ്റോപ്പില്‍ കയറുകയും ചെയ്തു. തുടർന്ന് പിങ്ക് പൊലീസ് സ്ഥലത്തെത്തി ഇവരെ മുറിയിലേക്ക് മാറ്റുകയായിരുന്നു.
Previous Post Next Post