കുവൈറ്റിൽ താപനില ഉയർന്നതോടെ തീപിടുത്തതിനുള്ള സാധ്യതയും ഉയരുന്നു. ഇന്നലെ രാജ്യത്ത് മൂന്നിടത്താണ് തീപിടിച്ചത്. ഇന്നലെ രാവിലെ ടയറുകളും മരങ്ങളും സ്പോഞ്ചുകളും അംഘരയിലെ ഗോഡൗണിന് തീപിടിച്ചതാണ് ആദ്യത്തെ സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നാല് അഗ്നിശമനസേന വാഹനങ്ങൾ എത്തിയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. ക്യാപിറ്റൽ ഗവർണറേറ്റിലെ കമേഴ്സ്യൽ ടവറിലും വ്യാഴാഴ്ച തീപിടിത്തമുണ്ടായി.സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് നഗരകേന്ദ്രങ്ങളിൽനിന്നും അൽ ഹിലാലിയിൽനിന്നുമുള്ള അഗ്നിശമനസേന ഉടൻ അപകടസ്ഥലത്തെത്തി തീ നിയന്ത്രിച്ചു. വ്യാഴാഴ്ച രാവിലെ ജലീബ് അൽ ഷുയൂഖിൽ അറബ് വീടിന് തീപിടിച്ചതും അഗ്നിശമനസേനാംഗങ്ങൾ നിയന്ത്രിച്ചു.
കുവൈറ്റിൽ മൂന്നിടത്ത് തീപിടുത്തം
ജോവാൻ മധുമല
0
Tags
Top Stories