കോട്ടയം: കൊഴുവനാല്‍ – പാലാ റോഡില്‍ ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊഴുവനാല്‍ അശോക ഭവനില്‍ കൃഷ്ണകുമാറിന്റെ (അശോകന്‍) മകന്‍ അശ്വിന്‍ (21) ആണ് മരിച്ചത്. കൊഴുവനാല്‍-പാലാ റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ താഴെവെച്ചായിരുന്നു അപകടം. അപകടം നടന്നയുടന്‍ അതുവഴി വന്ന മര്‍സ്ലീവ മെഡിസിറ്റിയിലെ ഡോക്ടര്‍ ടോമിന്റെ വാഹനത്തില്‍ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍സ്ലീവാ ഹോസ്പിറ്റലിലെത്തന്നെ ജീവനക്കാരനായിരുന്നു അശ്വിന്‍. അമ്മ: സ്മിത. സഹോദരി അശ്വതി. സംസ്‌കാരം പിന്നീട് നടക്കും.